പെരിങ്ങോട്ടുകര: കനത്ത മഴയിൽമഹാത്മ ഗാന്ധി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് റോഡരികിലെ മരം കടപുഴകി വീണത്. സമീപത്തെ വൈദ്യുതി ലൈനുകളും പൊട്ടി.

ഇതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണവും നിലച്ചു. മരം മുറിച്ചു മാറ്റി ഉടൻ ഗതാഗതം പുനർസ്ഥാപിക്കുമെന്ന് താന്ന്യം പഞ്ചായത്തംഗം ആൻാ തൊറയൻ പറഞ്ഞു.