Friday, September 20, 2024
HomeThrissur Newsതൃശൂർ: ചാവക്കാട് ദ്വാരക ബീച്ചിൽ യുവാവിന് മർദനം
spot_img

തൃശൂർ: ചാവക്കാട് ദ്വാരക ബീച്ചിൽ യുവാവിന് മർദനം

ചാവക്കാട്: ദ്വാരക ബീച്ചിൽ കടൽ കാണാനെത്തിയ യുവാവിനെ ഒരു സംഘം മർദിക്കുകയും മാലപൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ചെറുത്തുനിൽക്കാൻ നോക്കിയ യുവാവിനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് മർദിച്ചതായി പരാതിയിൽ പറയുന്നു. മർദനമേറ്റ മറ്റം വാക നമ്പ്രമ്പത്ത് ആദിത്യനെ (18) ടോട്ടൽകെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.

ആദിത്യനും മറ്റ് മുന്ന് പേരും ഇന്നലെ വൈകിട്ടാണ് കടൽ കാണാനെത്തിയത്. തീരത്തുണ്ടായിരുന്ന ഇവരുടെ അടുത്തേക്കെത്തിയ അഞ്ചംഗ സംഘം മർദിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് പറയുന്നു. ജനങ്ങൾ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ വി.വി വിമൽ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments