കാഞ്ഞാണി: കാരമുക്ക് പള്ളിയ്ക്കു സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് അപകടഭീഷണിയായി. ഏതാനും ദിവസംമുൻപ് ലോറിയിടിച്ച് ചെരിഞ്ഞതാണിത്. നിലവിൽ വൈദ്യുതിലൈനിനു സമീപത്തേയ്ക്കാണിത് ചെരിഞ്ഞത്, ശക്തമായ കാറ്റൂതിയാൽ കമ്പിയിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്.
പള്ളിയിലേക്കുപോകുന്നവർക്കും സമീപത്തെ സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നവർക്കും ഭീഷണിയാണ്. മണലൂർ പഞ്ചായത്താണ് സംസ്ഥാനപാതയോരത്ത് ലൈറ്റ് സ്ഥാപിച്ചത്. അപകടാവസ്ഥ മാറ്റണമെന്ന് പലരും പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തിട്ടില്ല.