Thursday, February 12, 2026
HomeThrissur Newsപീച്ചി ഡാം തുറക്കൽ: ഇടപെട്ട് മുഖ്യമന്ത്രി
spot_img

പീച്ചി ഡാം തുറക്കൽ: ഇടപെട്ട് മുഖ്യമന്ത്രി

തൃശൂർ: ഈവർഷം ജില്ലയിലുണ്ടായ പ്രളയത്തിന് കാരണം പീച്ചി ഡാം തുറന്നതാണെന്ന പരാതിയി ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ പീച്ചി ഡാം തുറക്കൽ ചർച്ച ചെയ്യുകയും വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് നി ർദേശം നൽകുകയും ചെയ്തു‌. പരാതിയുമായി വന്ന കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം ന ൽകിയ അപേക്ഷക്ക് മറുപടിയായി ദുരന്തനിവാര ണവകുപ്പ് അണ്ടർസെക്രട്ടറിയാണ് ഇക്കാര്യം അ റിയിച്ചത്.

2024 ജൂലൈ 25 മുതൽ 30 വരെയാണ് മുന്നറിയി പ്പില്ലാതെ പീച്ചി ഡാമിൻ്റെ നാല് സ്‌പിൽവേ ഷട്ടറു കളും 72 ഇഞ്ച് തുറന്ന് വെള്ളം ഒഴുക്കിയത്. ഇ തോടെ ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. കൃഷി നാശം സംഭവിക്കുകയും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി വൻനാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

പീച്ചി ഡാം മാനേജ്മെന്റിലെ വീഴ്ചയാണ് പ്രളയ ത്തിന് പിന്നിലെന്ന് ആരോപിച്ച് ഷാജി ജെ. കോട ങ്കണ്ടത്ത് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും തൃശൂർ ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. തുട ർന്ന് കലക്ടറുടെ നിർദേശപ്രകാരം സബ് കല കർ നടത്തിയ അന്വേഷണത്തിൽ ഡാമിന്റെ ചുമ തലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് പീ ച്ചി പൊലീസ് നടത്തിയ അന്വേഷണത്തിലും സ മാനമായ കണ്ടെത്തലാണ് ഉണ്ടായത്.

സബ് കലക്ടറുടെയും പൊലീസിന്റെയും റിപ്പോ ർട്ടിൽ ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയ പശ്ചാത്തല ത്തിൽ ചീഫ് സെക്രട്ടറി എന്ത് നിലപാട് സ്വീകരി ക്കുമെന്നത് വരുംദിവസങ്ങളിൽ അറിയാനാകും. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലായിരിക്കും വിഷയത്തിൽ മുഖ്യമന്ത്രി നടപ ടിയെടുക്കുക. നിലവിൽ ഡാമിന്റെ ബന്ധപ്പെട്ട ഉ ദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
അതേസമയം, പീച്ചി ഡാം തുറന്ന വിഷയം ഹൈ കോടതിയുടെ മുമ്പിലും എത്തിയിട്ടുണ്ട്. നാശന ഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സ ർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെ ട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments