ഇന്ത്യൻ കായിക ഭൂപടത്തിൽ ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷി വിഭാഗക്കാരെ കൂടി ചേർത്തുനിർത്തിയ കായിക മേളയുടെ ചരിത്രങ്ങളിൽ തൃശ്ശിവപേരൂറിനു സ്വന്തമായ ഇടം. അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ വിവിധ ഇനങ്ങളിൽ തൃശ്ശൂരിന്റെ പങ്കാളിത്തം ഏറെ മികവുറ്റതാക്കി അത്ലറ്റിക്സ്,ഗെയിംസ് എന്നീ വിഭാഗങ്ങളിൽ മികച്ച വിജയമാണ് ജില്ല കൈവരിച്ചത്. അത്ലറ്റിക്‌സിൽ ജൂനിയർ കാറ്റഗറി ബെസ്റ്റ് ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനം. ഗെയിംസിൽ സബ് ജൂനിയർ ബെസ്റ്റ് ഡിസ്ട്രിക് രണ്ടാം
സ്ഥാനം സീനിയർ ബെസ്റ്റ് ഡിസ്ട്രിക് രണ്ടാം സ്ഥാനം
ഗെയിംസിൽ ബെസ്റ്റ് ഡിസ്ട്രിക് ഓവറോൾ രണ്ടാം സ്ഥാനവും
അത്ലറ്റിക്സ് & ഗെയിംസിൽ ഓവറോൾ രണ്ടാം സ്ഥാനവും ജില്ലക്ക്
സ്കൂൾ മാതൃകയിൽ ഗെയിംസിനും അത്ലടിക്സിനും കൂടി ഏറ്റവും മികച്ച രണ്ടാമത്തെ ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യം.
കബഡി, ഹാൻഡ് ബോൾ, വോളിബോൾ, സെപക് താക്റോ, ഫെൻസിങ്, കരാട്ടെ, ബോക്സിങ്, ബാഡ്മിന്റൺ, ബോൾ ബാഡ്മിന്റൺ, ഫുട്ബോൾ, സോഫ്റ്റ് ബോൾ, ബേസ് ബോൾ,ബോക്സിങ്, തെക്കോണ്ടോ, ക്രിക്കറ്റ് എന്നിവയിൽ നേടിയ മികച്ച നേട്ടങ്ങൾ ജില്ലയെ ഈ മികവിലേക്കു എത്തിക്കുമ്പോൾ
വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ പരിശീലനങ്ങളുടെ ഫലപ്രാപ്തി കൂടിയാണ് ഈ വിജയങ്ങൾ ..
ജില്ലയുടെ നേട്ടങ്ങൾക്കായി DDE ശ്രീ. അജിതകുമാരി ടീച്ചറുടെടെ നേതൃത്വത്തിൽ അഹോരാത്രം പ്രയത്നിച്ച ജില്ലാ സ്പോർട്സ് കോഡിനേറ്റർ
എ എസ് മിഥുൻ, റവന്യൂ സെക്രട്ടറി കെ കെ മജീദ്, 12 ഉപ ജില്ലാ സെക്രട്ടറിമാർ വിവിധ ടീമുകളുടെ ടീം മാനേജർമാർ എസ്കോർട്ടിങ് ടീച്ചേഴ്സ് അതിലുപരി നമ്മുടെ അഭിമാനമായിമാറിയ ചുണക്കുട്ടികളായ കൗമാര കായിക പ്രതിഭകൾ എന്നിവർക്ക് ഒരായിരം അഭിനന്ദനങ്ങൾ