Wednesday, February 11, 2026
HomeSPORTSകേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ് തൃശൂരിന് ചരിത്രനേട്ടം
spot_img

കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ് തൃശൂരിന് ചരിത്രനേട്ടം

തൃശൂർ:തിരുവനന്തപുരത്ത് നടന്ന 15–മത് കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം സ്വന്തമാക്കി തൃശൂർ ചരിത്രനേട്ടം കുറിച്ചു. 268 പോയിൻ്റാണ് ജില്ല നേടിയത്. ട്രാക്ക്, ഫീൽഡ് ഇനങ്ങളിലുടനീളം സ്ഥിരതയുള്ള പ്രകടനമാണ് കാഴ്‌ചവച്ചത്‌. റേസ്, ഹൈജംപ്, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലെ മേൽക്കെയാണ് തൃശൂരിനെ മുന്നിലെത്തിച്ചത്. 55 കായികതാരങ്ങളാണ് ജില്ലയെ പ്രതിനിധീകരിച്ചത്. ഈ വർഷം ആദ്യമായി ദർശന സർവീസ് സൊസൈറ്റിയിലൂടെയും സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റി ഏബിൾഡ് ഓഫ് തൃശൂർ (എസ്എഎഡിഎടി)ൻ്റെ ഭാഗമായും ബാഡ്മിൻഡൺ ഇനത്തിൽ കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് കായികരംഗത്ത് കഴിവുതെളിയിക്കാൻ ലഭിക്കുന്ന അവസരങ്ങൾ വലിയ സാമൂഹിക പ്രസക്തിയുള്ളതാണെന്ന് എസ്എഎഡിഎടി സ്ഥാപക ഡയറക്ടർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments