Tuesday, February 10, 2026
HomeSPORTSമലപ്പുറം എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തൃശൂർ മാജിക് എഫ്‌സി തോൽപ്പിച്ചു
spot_img

മലപ്പുറം എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തൃശൂർ മാജിക് എഫ്‌സി തോൽപ്പിച്ചു

തൃശൂർ:ഏറെ കാലത്തിനു ശേഷം തൃശൂരിലേക്ക്വിരുന്നെത്തിയ ഫുട്ബോൾ കാലത്തെആഘോഷമാക്കി തൃശൂർ. ഐ എം വിജയൻമുതൽ ഒട്ടനവധി പ്രതിഭകളെ സമ്മാനിച്ചപേരുംപെരുമയുമുള്ള ടൂർമണൻ്റുകൾക്ക് പന്ത്തട്ടിയ തൃശൂർ കോർപറേഷൻ സ്‌റ്റേഡിയം സെമിഫൈനലടക്കം സൂപ്പർ ലീഗ് കേരളയുടെ ആറ്മത്സരങ്ങൾക്കാണ് വേദിയായത്. തൃശൂർ മാജിക്എഫ്‌സിയുടെ ഹോം ഗ്രൗണ്ടായി സ്‌റ്റേഡിയത്തെതെരഞ്ഞെടുത്തതാണ് വഴിത്തിരിവായത്.മൈതാനത്തെ ഓരോ നീക്കങ്ങൾക്കുംകൈയടിച്ചും ആർപ്പ് വിളിച്ചും പൂരം പോലെഗ്യാലറി ആഘോഷമാക്കി. കാണികളുടെആരവത്തിന് മാറ്റുകൂട്ടി പുലികളിയുംശിങ്കാരിമേളവും കാവടിയും വെടിക്കെട്ടുമായികോർപറേഷൻ സ്‌റ്റേഡിയം ഉത്സവപറമ്പായി.കളികൾ കാണാനായി പതിനായിരങ്ങളാണ്സ്‌റ്റേഡിയത്തിലെത്തിയത്. തിങ്കളാഴ്ച നടന്നസെമി ഫൈനൽ കാണാൻ മാത്രം 11,133പേരെത്തി. കളത്തിൽ തൃശൂർ മാജിക് എഫ്‌സിനിറഞ്ഞ് കളിച്ചപ്പോഴെല്ലാം കളത്തിന് പുറത്ത്പന്ത്രണ്ടാമത്തെ കളിക്കാരൻ റോളിൽതൃശൂരിന്റെ ആരാധക കൂട്ടം ‘ബ്യൂ ഗഢീസ്’ ഉറച്ചപിന്തുണ നൽകി നിറഞ്ഞാടി. തൃശൂർഗോളടിച്ചപ്പോഴെല്ലാം കാണികൾ ആർത്തിരന്‌പി.എതിർ ടീം ഗോൾ അടിച്ചാൽ തിരിച്ചടിക്കാൻആർത്ത് വിളിച്ച് ഗ്യാലറിയിൽനിന്ന് വമ്പൻപിന്തുണ. ഓരോ മുന്നേറ്റവും ഗോളെന്ന പോലെആഘോഷിച്ചു. എതിർ ടീമിൻ്റെ ശ്രമങ്ങളെതടഞ്ഞപ്പോഴെല്ലാം കൈയടിയും ആർപ്പ് ആഘോഷിച്ചു. എതിർ ടീമിൻ്റെ ശ്രമങ്ങളെ തടഞ്ഞപ്പോഴെല്ലാം കൈയടിയും ആർപ്പ് വിളികളും. അവസരങ്ങൾ നഷ്ടമായതോടെ തലയിൽ കൈവെച്ച് നിരാശ പ്രകടിപ്പിച്ചു. എതിർ ടീമുകളുടെ നല്ല നീക്കങ്ങൾക്ക് ടീം വ്യത്യാസമില്ലാതെ കൈയടി നൽകി ഫുട്ബോൾ പെരുമ കൊണ്ടാടി. ഓർമകളുടെ മേളപ്പെരുക്കം തീർത്ത് ഐ എം വിജയൻ എല്ലാ മത്സരത്തിനും ഗ്യാലറിയിലെത്തി. മാജിക് എഫ്‌സിയുടെ അംബാസിഡർ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഷൈൻ നിഗം, ഹണി റോസ്, പ്രിയ വാര്യർ, ഗായത്രി സുരേഷ്, അതിഥി രവി തുടങ്ങി സിനിമാമേഖലയിലെ നിരവധി പേർ പല ദിവസങ്ങളിലായി കളി കാണാനെത്തി. സൂപ്പർ ലീഗ് കേരളയുടെ മത്സരങ്ങൾക്കായി അന്തർദേശീയ നിലവാരത്തിൽ നവീകരിച്ച മൈതാനം ഇനി നിരവധി മത്സരങ്ങൾക്ക് വേദിയാകും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടത്തിയ ഇടപെടലുകളാണ് വഴിത്തിരിവായത്. പശ്ചാത്തല സൗകര്യമില്ലാത്തതിനാൽ ദേശീയ ടൂർണമെന്റുകൾ നടത്താൻ കഴിയാതെയിരുന്ന സാഹചര്യത്തിനാണ് ഇതോടെ അവസാനമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments