Wednesday, November 19, 2025
HomeThrissur Newsഏകാദശിക്കൊരുങ്ങി തൃപ്രയാർ
spot_img

ഏകാദശിക്കൊരുങ്ങി തൃപ്രയാർ

നാട്ടിക :ഏകാദശിക്കൊരുങ്ങി തൃപ്രയാർ ശ്രീരാമ ക്ഷേത്രം. -26നാണ് ഏകാദശി. ഇക്കഴിഞ്ഞ 15മുതൽ ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു.

തിങ്കളാഴ്ച തിരുവാതിരക്കളി, നൃത്തസന്ധ്യ, മേജർസെറ്റ് കഥകളി. ചൊവ്വ വൈകിട്ട് 5ന് പ്രഭാഷണം, തുടർന്ന് ബാലെ. 20ന് നൃത്തോത്സവം, നൃത്തസന്ധ്യ, സംഗീത കച്ചേരി, നൃത്താഞ്ജലി. 21ന് നൃത്തോത്സവം, രാമ അഷ്ടപതി, ഭരതനാട്യ കച്ചേരി, വയലിൻ വാദ്യവിസ്മയം, നൃത്തസന്ധ്യ. 22ന് സംഗീതോത്സവം, നൃത്താർച്ചന, സംഗീതകച്ചേരി. 23ന് സംഗീതോത്സവം, നൃത്തസന്ധ്യ, തൃപ്രയാർ ക്ഷേത്ര വാദ്യകല ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണ മുദ്ര സമർപ്പണം, കഥക്, ഭക്തിഗാനമേള. 24ന് സംഗീതോത്സവം, ഭരതനാട്യ കച്ചേരി, നൃത്തസന്ധ്യ.

25ന് ദശമി വിളക്ക് ദിവസം രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനം, പകൽ 11ന് ലയ സോപാനം, 2ന് ഭജൻസ്, 3ന് ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിക്കൽ, 4.30 ന് ഭരതനാട്യ കച്ചേരി, 6 ന് ഭക്തിഗാനലയം, ദീപാരാധന, സ്പെഷ്യൽ നാഗസ്വരം(കിഴക്കേനടപ്പുരയിൽ), 8 ന് നൃത്താവിഷ്കാരം, 10ന് ദശമി വിളക്ക് എഴുന്നള്ളിപ്പ്. ഏകാദശി ദിവസം രാവിലെ 8ന് ശീവേലി എഴുന്നള്ളിപ്പ്, തുടർന്ന് കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, 12.30ന് സ്പെഷ്യൽ നാഗസ്വര കച്ചേരി, 2 ന് ഓട്ടൻതുള്ളൽ, 3 ന് കാഴ് ചശീവേലി, പഴുവിൽ രഘു മാരാർ നേതൃത്വത്തിൽ ധ്രുവമേളം, 5.30ന് പാഠകം, 6.15ന് ദീപാരാധന, പഞ്ചവാദ്യം, സ്പെഷ്യൽ നാഗസ്വരം, 6.30ന് ഭരതനാട്യ കച്ചേരി, 7.30 ന് സ്പെഷ്യൽ നാഗസ്വര കച്ചേരി(സ്റ്റേജിൽ ), 9 ന് നൃത്താഞ്ജലി, 11.30 ന് വിളക്കിനെഴുന്നള്ളിപ്പ് (സ്വർണക്കുടത്തിൽ കാണിക്കയിടൽ പ്രധാനം), 27 ബുധനാഴ്ച പുലർച്ചെ 2ന് തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൻ പഞ്ചവാദ്യം, 4 ന് ദ്വാദശി സമർപ്പണം, 8 ന് ദ്വാദശി ഊട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments