തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവരക്ഷ നടത്തി സുഹറ മാതൃകയായി
പ്ലാറ്റ്ഫോമിൽ പ്രസവ വേദനയിൽ പുളഞ്ഞ ഇതരസംസ്ഥാനക്കാരിയായ യുവതിയുടെ പ്രസവരക്ഷ നടത്തിയത് ക്ലീനിങ് സ്റ്റാഫായ സുഹറയാണ്. റെയിൽവേ പോലീസ് ആംബുലൻസ് എത്തിക്കുന്നതിനിടയിൽ യുവതി പ്രസവിക്കുകയായിരുന്നു. തുടർന്നാണ് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവരക്ഷ നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിആർപി – ആർപിഎഫ് ഉദ്യോഗസ്ഥരാണ് കൃത്യസമയത്ത് ഇടപെട്ട് യുവതിയുടെയും നവജാത ശിശുവിന്റെയും ജീവൻ രക്ഷിച്ചത്.
തൊട്ടടുത്ത ചായക്കടയിൽ നിന്ന് പുരുഷ പോലീസുകാർ കത്രിക എത്തിച്ചതോടെ ക്ലീനിങ് സ്റ്റാഫായ സുഹറ കുട്ടിയുടെ പൊക്കിൾകൊടി മുറിച്ചുമാറ്റി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ജിആര്‍പി സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, അജിതാ കുമാരി, ജയകുമാര്‍ , സജിമോന്‍ , ശ്രീരാജ് , റെയില്‍വേ പൊലീസ് ഉധ്യോഗസ്തരായ ഗീതു, അര്‍ത്ഥന എന്നിവരുടെ നേതൃത്വത്തിലാണ് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കിയത്.
ഇന്നലെയാണ് തൃശ്ശൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചതു . ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പ്രസവിച്ചത്.
പ്ലാറ്റ്ഫോർ നമ്പർ ഒന്നിൽ എസ്കലേറ്ററിന് സമീപം പൂർണ്ണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.ആംബുലൻസ് എത്തിക്കുന്നതിന് മുൻപ് തന്നെ യുവതി പ്രസവിച്ചു.ഇതോടെ റെയിൽവേ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അജിതാകുമാരിയുടെ നേതൃത്വത്തിൽ സിആർപിഎഫ് പ്രവർത്തകർ പ്രസവ രക്ഷ നടത്തി.പ്രസവം പൂർത്തിയാക്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും പിന്നീട് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.