കേരളത്തിൽ അപൂർവമായി പുവിടുന്ന ആയിരം ഇതളുള്ള താമര വിരിഞ്ഞു. ചിറ്റൂർ അണിക്കോട് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തെ രാജേശ്വരിയുടെ വീട്ടിലെ ടബ്ബിലാണ് ഹൈബ്രിഡ് താമരകൾക്കും ആമ്പലുകൾക്കുമൊപ്പം ആയിരം ഇതളുള്ള താമര വിരിഞ്ഞത്.
താമരകളിൽ കാവേരി, ജുവാബ, റെഡ് കമാൻഡർ, അമേരിപിയോണി, പിങ്ക് ക്ലൗഡ്, എല്ലോപിയോണി, വൈറ്റ് പിയോണി, വൈറ്റ് മാസ്കി എന്നിവയും അഞ്ചോളം ആമ്പലുകളും ഇവിടെ പൂക്കുന്നുണ്ട്. ചിറ്റൂർ താലൂക്ക് ഓഫീസ് ജീവനക്കാരനായ ഭർത്താവ് രാജേഷും മക്കളായ രോഹിൻ, രോഹൻ, രോഹിലും ഇവയുടെ പരിപാലനത്തിന് ഒപ്പമുണ്ട്.