വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയ നാലുപേരെ ഇന്ന് ജീവനോടെ കണ്ടെത്തി .പ്രതീക്ഷാനിർഭരമായ വാർത്തയാണ് ഇത് .വെള്ളരിമല സ്കൂളിനോട് ചേർന്നുള്ള മേഖലയിൽ നിന്നാണ് സൈന്യം ഇന്ന് ഇവരെ കണ്ടെത്തിയത് .അവിടേക്കു എൻ .ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട് .പടവെട്ടിക്കുന്നു പ്രദേശത്താണ് ഇവരെ കണ്ടെത്തിയത് .എയര്ലിഫ്റ്റിങ്ങിലൂടെയാണ് ഇവരെ സുരക്ഷിത ഇടത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് .
ജോൺ ജോമോൾ എബ്രഹാം ക്രിസ്ടി എന്നിവരെയാണ് ഇന്ന് ജീവനോടെ കണ്ടെത്തിയത്