കരുവന്നൂർ: 20 ഗ്രാം രാസലഹരിയുമായി സ്‌കൂബ ഡൈവറെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും ഇരിങ്ങാലക്കുട പൊലീസും ചേർന്ന് പിടികൂടി.
ചേർപ്പ് സ്വദേശി വള്ളിയിൽ ശ്യാമാണ് (24) ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്കുമാർ, ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ.ജി.സുരേഷ് എന്നിവരടങ്ങിയ സംഘത്തിന്റെ പിടിയിലായത്. രാസലഹരി വാങ്ങാൻ എത്തുന്നവരെ ബൈക്കുമായി കാത്തുനിൽക്കുമ്പോഴാണ് പ്രതി പിടിയിലായത്.
ജില്ലയിലെ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ചേർപ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂബ ഡൈവർ സംഘത്തിൽ ഉൾപ്പെട്ടയാളാണ് ശ്യാം. പിടികൂടിയ സംഘത്തിൽ എസ്എച്ച്ഒ അനീഷ് കരീം, എസ്ഐമാരായ ക്ലീറ്റസ്, പ്രസന്നകുമാർ, ഡാൻസാഫ് എസ്ഐമാരായ സി.ആർ.പ്രദീപ്, പി.ജയകൃഷ്ണൻ, ടി.ആർ.ഷൈൻ, ഡാൻസാഫ് അംഗങ്ങളായ സൂരജ്.വി.ദേവ്, പി.എക്സ്.സോണി, സി.വി.മാനുവൽ, കെ.ജെ.ഷിന്റോ, എ.ബി.നിഷാന്ത്, എസ്സിപിഒമാരായ കെ.വി.ഉമേഷ്, എ.കെ.രാഹുൽ, സിപിഒ മാരായ അഭിലാഷ്, ലൈജു എന്നിവരും ഉണ്ടായിരുന്നു.