Tuesday, September 10, 2024
HomeThrissur Newsമന്ത്രിയുടെ അടിയന്തര ഇടപെടൽ :ഏഴുവർഷമായി കിടപ്പിലായ പ്രദീപനെ സംരക്ഷണകേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു .
spot_img

മന്ത്രിയുടെ അടിയന്തര ഇടപെടൽ :ഏഴുവർഷമായി കിടപ്പിലായ പ്രദീപനെ സംരക്ഷണകേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു .

പ്രദീപൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ പ്രദീപൻ എഴുന്നേൽക്കാനോ സ്വയം കാര്യങ്ങൾ ചെയ്യാനോ കഴിയാതെ ഏഴ് വർഷമായി കിടപ്പിലാണ്.

പടിയൂർ പഞ്ചായത്തിൽ ആലുക്ക പറമ്പിൽ വീട്ടിൽ അമ്മിണി എന്ന വയോധിക കഴിഞ്ഞദിവസം കിടപ്പിലായ തന്റെ മകന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് അപേക്ഷയുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിന്റെ പക്കലെത്തി. അമ്മിണി എന്ന വയോധികയുടെ ജീവിത സാഹചര്യങ്ങൾ കേട്ടറിഞ്ഞ മന്ത്രി ഉടൻതന്നെ ജില്ലാ സാമൂഹ്യനീതി ഓഫീസറേ ഫോണിൽ വിളിക്കുകയും അന്വേഷണം നടത്തി അടിയന്തിരമായി കിടപ്പ് രോഗിയായ പ്രദീപന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം നൽകുകയുമായിരുന്നു.

സാമൂഹ്യനീതി മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ നിർദ്ദേശപ്രകാരം പ്രദീപനെ പൊറിത്തിശ്ശേരിയിലുള്ള അഭയഭവൻ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷണം ഉറപ്പാക്കി.
പ്രദീപൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ പ്രദീപൻ എഴുന്നേൽക്കാനോ സ്വയം കാര്യങ്ങൾ ചെയ്യാനോ കഴിയാതെ ഏഴ് വർഷമായി കിടപ്പിലാണ്. ടിയാന്റെ ഭാര്യയും മകനും മരണപ്പെട്ടിട്ടുള്ളതാണ്. കുടുംബത്തിന്റെ വരുമാനം നിലച്ചതോടെ 75 വയസ്സുള്ള വിധവയായ മാതാവ് അമ്മിണിയാണ് മകൻ പ്രദീപനെ പരിചരിച്ച് പോന്നിരുന്നത്. പ്രദീപന് രണ്ടു സഹോദരന്മാർ ഉണ്ടെങ്കിലും ജീവിതസാഹചര്യങ്ങൾ മൂലവും മാതാവിന്റെ പ്രായധിക്യം മൂലവും പ്രദീപനെ വീട്ടിൽ പരിചരിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു.

ജില്ലാസാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപന്റെ നിർദ്ദേശപ്രകാരം ഓർഫനേജ് കൗൺസിലർ ദിവ്യാ അബീഷ് അമ്മിണിയുടെ വീട്ടിൽ എത്തിയിരുന്നു.പടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി രതീഷ്,ബ്ലോക്ക്‌ മെമ്പർ രാജേഷ് അശോകൻ, പി.എ.രാമാനന്ദൻ,സിഖീഷ്,ഷൈജു, വിശ്വനാഥൻ,അമ്മ അമ്മിണി,സഹോദരഭാര്യ രുക്മിണി എന്നിവർ ചേർന്ന് പ്രദീപനെ പൊറിത്തിശ്ശേരിയിലുള്ള അഭയഭവൻ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.സ്ഥാപന ഡയറക്ടർ ഫാ.ജിനോജ് കോലഞ്ചേരി പ്രദീപനെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments