Thursday, December 12, 2024
HomeEntertainmentആർഡിഎക്സ് സംവിധായകനോട് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ
spot_img

ആർഡിഎക്സ് സംവിധായകനോട് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. സോഫിയ പോളിന്റെ നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നഹാസ് ഹിദായത്തിൽനിന്ന് വൻതുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. നഹാസിന് കോടതി സമൻസ് അ‌യച്ചിട്ടുണ്ട്.

നഹാസിന്റെ ആദ്യത്തെ സിനിമയായിരുന്ന ആർഡിഎക്സ് ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. തുടർന്ന് രണ്ടാം സിനിമയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ നിർമ്മാണത്തിൽ ചെയ്യാമെന്ന കരാറൊപ്പിട്ടിരുന്നു. ഇത് നഹാസ് ലംഘിച്ചെന്നാണ് നിർമ്മാതാക്കൾ സമർപ്പിച്ച ഹർജിയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments