Tuesday, January 7, 2025
HomeKeralaപൊന്നാനിയിൽ മലമ്പനി
spot_img

പൊന്നാനിയിൽ മലമ്പനി

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

മലപ്പുറം: പൊന്നാനിയിൽ രണ്ട്പേർക്ക് കൂടി മലമ്പനി സ്ഥിതീകരിച്ചു. പൊന്നാനി നഗരസഭയിലെ 5-ാം വാർഡ് ഉൾപ്പെടുന്ന കുറ്റിക്കാട് പ്രദേശത്താണ് മലമ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ 13ന് ഒരാൾക്ക് പ്രദേശത്ത് മലമ്പനി സ്ഥിരീകരിച്ചിരുന്നു. ഇതോടെ മലമ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

പൊന്നാനി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ 13നാണ് പൊന്നിയിൽ ആദ്യ മലമ്പനി കേസ് കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഇഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, വെക്‌ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഗൃഹസന്ദർശ സർവ്വേ നടത്തിയിരുന്നു. 1200 രക്തസാമ്പിളുകൾ ശേഖരിച്ചതിൽ നിന്നാണ് വീണ്ടു രണ്ട്പേർക്ക് കൂടി മലമ്പനി കൂടി സ്ഥിതീകരിച്ചത്.

നഗരസഭയിലെ 4, 5, 6, 7 എന്നീ വാർഡുകൾ കേന്ദ്രീകരിച്ച് 100 ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.ഷുബിൻ, ടെക്കനിക്കൽ അസിസ്റ്റണ്ട് സി.കെ.സുരേഷ് കുമാർ, എപ്പിഡോമോളജിസ്റ്റ് കിരൺ രാജ്, ഹെൽത്ത് സൂപ്പർവൈസർമാർ. നഗരസഭ കൗൺസിലർമാർ,ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments