ത്യശൂർ • അഞ്ചു പതിറ്റാണ്ടിലേറെ തൃശൂർ പൂരമുൾപ്പെടെ കേരള ത്തിലെ പ്രമുഖ പുരങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠൻ എന്ന കൊമ്പന്റെ ശിൽപം പൂർത്തിയായി. ശങ്കരംകുളങ്ങര ക്ഷേത്രവളപ്പി ലാണ് ആനയുടെ അതേ അളവുകളോടെ സിമൻ്റ് ശിൽപം. മണികഞൻ്റെ ഒന്നാം ചരമവാർഷിക ദി നമായ 10ന് ശിൽപം അനാചാ ദനം ചെയ്യും.
പറവൂർ സ്വദേശി സൂരജ് നമ്പ്യാട്ടാണു ശിൽപി. 10 അടിയാണ് ഉയരം.
ചടങ്ങിൽ ശിൽപം നിർമിച്ച കലാകാരന്മാരെയും മണികണ്നെ പരിപാലിച്ചിരുന്ന തൊഴിലാളികളെയും ആദരിക്കും. തുടർന്നു ക്ഷേത്രാങ്കണത്തിൽ ആനയൂട്ടും നടക്കും.