ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ കണ്ടത്. ഇയാളെ നേരത്തേ കാണാതായതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.
ഇനി കുളം വറ്റിച്ച് പരിഹാര ക്രിയകൾ ചെയ്ത ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതി അറിയിച്ചത്. ക്ഷേത്രക്കുളത്തിന്റെ
ഇനി കുളം വറ്റിച്ച് പരിഹാര ക്രിയകൾ ചെയ്ത ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതി അറിയിച്ചത്. ക്ഷേത്രക്കുളത്തിന്റെ കൽപ്പടവിൽ നിന്ന് യുവാവിൻ്റെ ചെരുപ്പ് കണ്ടെടുത്തതോടെയാണ് കുളത്തിൽ അഗ്നിശമന സേന തെരച്ചിൽ നടത്തിയത്.
തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ക്ഷേത്രം അടച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മുകേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.