Sunday, September 8, 2024
HomeLifestyleമുടി കഴുകാൻ പാലോ? മൂക്കത്ത് വിരൽ വയ്ക്കണ്ട സംഗതി സൂപ്പറാണ്
spot_img

മുടി കഴുകാൻ പാലോ? മൂക്കത്ത് വിരൽ വയ്ക്കണ്ട സംഗതി സൂപ്പറാണ്

മുടി സംരക്ഷണത്തിന് എന്തും ഏതും പരീക്ഷിക്കുന്നവരാണ് മലയാളികൾ. പലപ്പോഴും മുടി അഴകിൻ്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. നല്ല ഇടതൂർന്ന ഭം​ഗിയുള്ള മുടി ആ​ഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ മുടിയെ ശരിയായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. നാച്യറലായി പാർശ്വഫലങ്ങളില്ലാത്ത രീതികളാണ് മുടിയ്ക്കും എപ്പോഴും നല്ലത്. മുടി പാലുകൊണ്ട് കഴുകുന്നത് ധാരാളം ​ഗുണങ്ങൾ നൽകും. ചർമ്മത്തിന് പാൽ എത്രത്തോളും നല്ലതാണോ അതുപോലെ മുടിയ്ക്കും ഇത് മികച്ചതാണ്. പോഷക ​ഗുണങ്ങളാൽ സമ്പുഷ്ടമാണ് പാൽ.

പോഷകങ്ങൾ

വൈറ്റമിൻ എ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ ധാരാളം പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിയ്ക്ക് വളരെ പ്രധാനമാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. തലയോട്ടിയിൽ വൈറ്റമിൻ എ ആരോഗ്യകരമായ സെബം ഉത്പാദനം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ തലയോട്ടി ഈർപ്പമുള്ളതാക്കി വയ്ക്കാനും പാൽ സഹായിക്കും. ബയോട്ടിനും മറ്റ് ബി വിറ്റാമിനുകളും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുകയും പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു. മുടിയിലെ ഈർപ്പം സന്തുലിതമാക്കാൻ പൊട്ടാസ്യം സഹായിക്കുന്നു,
മൊത്തത്തിലുള്ള ജലാംശവും ഇലാസ്തികതയും പ്രോത്സാഹിപ്പിക്കുന്നതിനും പാൽ സഹായിക്കും.

കണ്ടീഷണർ

പാൽ ഉപയോ​ഗിച്ച് മുടി കഴുകിയാൽ ലഭിക്കുന്ന ആദ്യ ​ഗുണത്തിലൊന്നാണ് നാച്യുറൽ കണ്ടീഷണർ. മുടിയ്ക്ക് മൃദുത്വവും അതുപോലെ തിളക്കവും നൽകാൻ പാലിന് കഴിയും. പാലിലെ ആരോ​ഗ്യകരമായ കൊഴുപ്പുകൾ മുടിയുടെ ക്യൂട്ടികളിനെ ബലപ്പെടുത്തുകയും അതുപോലെ മുടി വരണ്ട് പോകുന്നതും പൊട്ടി പോകുന്നതുമൊക്കെ തടയാനും സഹായിക്കും. പാൽ ഉപയോ​ഗിച്ച് സ്ഥിരമായി കഴുകി കഴിഞ്ഞാൽ മുടിയുടെ ഘടന മാറുന്നത് അറിയാൻ സാധിക്കും. മാത്രമല്ല മുടിയെ പിന്നീട് കൈകാര്യം ചെയ്യാനും കൂടുതൽ എളുപ്പമാകും.

മുടി വളർച്ചയ്ക്ക്

മുടി വളർത്താൻ പാൽ ഏറെ നല്ലതാണ്. പാലിലെ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളായ കസീൻ, whey എന്നിവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഈ പ്രോട്ടീനുകൾ മുടിയുടെ കെരാറ്റിൻ ഘടനയ്ക്ക് ആവശ്യമായ സംരക്ഷണം നൽകുന്നു. മുടി നല്ല ബലമുള്ളതാക്കാനും ആരോഗ്യകരവുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. പതിവായി പാൽ ഉപയോ​ഗിച്ച് മുടി കഴുകുന്നത് കാലക്രമേണ മുടിയ്ക്ക് ഭം​ഗിയും അതുപോലെ ബലവും നൽകാൻ ഏറെ സഹായിക്കുന്നതാണ്.

ഹൈഡ്രേറ്റ് ചെയ്യും

തലയോട്ടിയ്ക്ക് ആവശ്യമായ ഈർപ്പം ലഭിച്ചാൽ മാത്രമേ ശരിയായ രീതിയിലുള്ള മുടി വളർച്ച സംഭവിക്കൂ. നല്ല ആരോഗ്യമുള്ള മുടിയ്ക്ക് ഹൈഡ്രേറ്റഡായ തലയോട്ടി വളരെ പ്രധാനമാണ്. പാലിലെ ഉയർന്ന ജലാംശം തലയോട്ടിയിലെയും മുടിയിലെയും വരൾച്ചയും അടരുകളുമൊക്കെ ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്നു. തലയോട്ടിയിലെ താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ ഈ ജലാംശം സഹായിക്കും. പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മൃദുവായ എക്സ്ഫോളിയൻ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ തലയോട്ടി നിലനിർത്തുന്നതിലൂടെ ശരിയായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മുടി പൊട്ടുന്നത് തടയുന്നു

മുടി പൊട്ടി പോകുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പാൽ ഉപയോഗിക്കുന്നത് മുടി പൊട്ടുന്നത് തടയാൻ ഏറെ സഹായിക്കും. അറ്റം പിളരുന്നത് മുടി വൃത്തികെട്ടതും വൃത്തികെട്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പാലിലെ പ്രോട്ടീനുകളും അമിനോ ആസിഡുകളും മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാനും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്താനും നന്നാക്കാനും സഹായിക്കുന്നു. മുടിയുടെ പുറംപാളി മിനുസപ്പെടുത്തുകയും അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യുന്നതിലൂടെ, പാൽ മുടിയെ ആരോഗ്യത്തോടെ നിലനിർത്തുന്നു.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments