ആരോഗ്യമുള്ള ശരീരത്തെക്കാള്‍ വലിയ സമ്പത്തില്ല എന്ന കാര്യം പലരും മനപൂര്‍വം മറന്നുകളയാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തില്‍ പലരും ശ്രദ്ധകുറവ് വരുത്താറുണ്ട്. അതുണ്ടാക്കുന്നത് വലിയ നഷ്ടമാണെന്ന കാര്യം ആരും ആദ്യം ചിന്തിക്കാറില്ല. സമയക്കുറവ് മടി എന്നിവ കൊണ്ട് കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്ത ഒരു തലമുറയാണ് ഇപ്പോഴുള്ളത്. അവര്‍ മനസിലാക്കേണ്ട കാര്യം നേരം തെറ്റി ഭക്ഷണം കഴിക്കുന്നതും ഭക്ഷണം മുടക്കുന്നതും ശരീരത്തെ ദുര്‍ബലമാക്കുക മാത്രമല്ല പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുക കൂടിയാണ് ചെയ്യുന്നത്.
ലരും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് ഉച്ചയ്ക്കാണ്. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കേണ്ടതാണ്്. പ്രോട്ടീന്‍, കാര്‍ബോഹൈട്രേറ്റ്, മൈക്രോപോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഒരു ദിവസത്തിന്റെ തുടക്കത്തില്‍ കഴിക്കാനായി തിരഞ്ഞെടുക്കാം. പ്രഭാത ഭക്ഷണമാണ് ഊര്‍ജ്ജത്തിന് ആവശ്യം. ഇത് ഒഴിവാക്കിയാല്‍ ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്റ്റോള്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മറ്റൊന്ന് ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ലഘുവായി ഭക്ഷണം കഴിക്കണമെന്നതാണ്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം നല്ല ഉറക്കവും നല്‍കുന്നു.