Wednesday, February 12, 2025
HomeAnnouncementsപട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം
spot_img

പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം

2024-25 സാമ്പത്തിക വര്‍ഷം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. ഓപ്പറേറ്റര്‍ സി.എന്‍.സി. ടേണിംഗ് ആന്‍ഡ് വെര്‍ട്ടിക്കല്‍ മെഷീനിംഗ് സെന്റര്‍ എന്ന കോഴ്‌സിലൂടെ ആധുനിക നിര്‍മ്മാണ വ്യവസായ മേഖലയില്‍ തൊഴില്‍ നേടാന്‍ സഹായകമായ 10 മാസത്തെ തൊഴിലധിഷ്ഠിത പരിശീലനം (റെസിഡന്‍ഷ്യല്‍) നല്‍കും. യോഗ്യത എസ്.എസ്.എല്‍.സി.യും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വയസ്സ് 18 നും 24 നും ഇടയിലായിരിക്കണം. താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 5 ന് വൈകീട്ട് 5 നകം മുമ്പായി ട്രൈബല്‍ ഡലവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി, പി.ഒ, തൃശ്ശൂര്‍-680307 എന്ന വിലാസത്തില്‍ ലഭിക്കണം. റെസിഡന്‍ഷ്യലായി താമസിച്ച് പഠിക്കാന്‍ താല്‍പര്യമുളളവര്‍ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2960400, 0480 2706100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments