എറവ്: മണലൂർ പുത്തനങ്ങാടിയിൽ ഇടഞ്ഞ ചിറക്കാട്ട് നീലകണ്ഠൻ എന്ന ആന നിയന്ത്രണമില്ലാതെ തിരക്കേറിയ തൃശൂർ-കാഞ്ഞാണി റോഡിലൂടെ 6 കിലോമീറ്ററോളം നടന്നു. ഒന്നര മണിക്കുറിനു ശേഷം എറവ് ആറാംകല്ല് സെൻ്ററിൽ നിന്നു പോകുന്ന കൈപ്പിള്ളി റോഡിലെ ആറാംകല്ല് പൊന്നത്തെ പാറ സെൻ്ററിനടുത്ത് തളച്ചു നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും ശാന്തനായാണ് ആന നടന്നത് ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം ആന വരുന്നതറിഞ്ഞ് എറവ് വരെയുള്ള ഇരുവശത്തെ കടകളെല്ലാം അടച്ചു വൻ ജനാവലിയായിരുന്നു ആനയുടെ പുറകിൽ സഞ്ചരിച്ചത്. അന്തിക്കാട് എസ്ഐ അഭിലാഷും സംഘവും സ്‌ഥലത്തെത്തി തുടർന്ന് എലിഫന്റ് സ്ക്വാഡിൻ്റെ സഹായത്തോടെ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി
