പഴമ്പാലക്കോട് റോഡിലെ കലുങ്ക് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 13 മുതല്‍ 30 ദിവസത്തേക്ക് കൂട്ടുപാത മുതല്‍ പഴമ്പാലക്കോട് വരെയുള്ള റോഡിലൂടെ യാത്രാവാഹനങ്ങളായ 2 വീലര്‍, 4 വീലര്‍ എന്നിവയൊഴികെയുളള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ചേലക്കര പി.ഡബ്യു.ഡി റോഡ് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങള്‍ തരൂര്‍ പളളി – എരുകുളം വഴി പട്ടിപറമ്പ് റോഡിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം തൃശ്ശൂരില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി ജനുവരി – ഫെബ്രുവരി മാസങ്ങളിലായി സംഘടിപ്പിക്കുന്നു. ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ വിവിധ അനുമതികള്‍, ലൈസന്‍സുകള്‍, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. പരിശീലനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന വ്യവസായശാലകള്‍ സന്ദര്‍ശിക്കും. ഭക്ഷണം, സ്റ്റഡി മെറ്റീരിയല്‍സ് ട്രെയിനിങ് ഫീസ് എന്നിവ ജില്ലാ വ്യവസായ കേന്ദ്രം വഹിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം ജനുവരി 15 വൈകീട്ട് 4 നകം തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360847, 9946337386.
ജവഹര്‍ ബാലഭവനിലെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ജനുവരി 12 ന്
തൃശ്ശൂര്‍ ജവഹര്‍ ബാലഭവനിലെ നവീകരിച്ച ക്ലാസ് മുറികള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനം ജനുവരി 12 ന് രാവിലെ 11 ന് ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡി ന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2027 ഡിസംബര്‍ 19 വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ (ഒരു ഒഴിവ്) താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബോട്ടണി/ ഇക്കോളജി/ ഫോറസ്ട്രി എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ ഒന്നാം ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത ടാക്‌സോണമിക്, ഇക്കോളജിക്കല്‍ പഠനങ്ങളില്‍ പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുളള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ജനുവരി 16 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുളള ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
