തൃശ്ശൂർ: ഗായകൻ പി. ജയചന്ദ്രന് സാംസ്കാരികനഗരിയുടെ യാത്രാമൊഴി. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പൂങ്കുന്നത്തെ വീട്ടിലും റീജണൽ തിയേറ്ററിലുമെത്തി ആദരമേകി.
എം.എൽ.എ.മാരായ എ.സി. മൊയ്തീൻ, പി. ബാലചന്ദ്രൻ, മുരളി പെരുനെല്ലി, മേയർ എം.കെ. വർഗീസ്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ മെത്രോപ്പോലീത്ത, കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി., ടി.എൻ. പ്രതാപൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ടി.വി. ചന്ദ്രമോഹൻ, യു.പി. ജോസഫ്, ആർ.എസ്.എസ്. അഖിലഭാരതീയ കാര്യകാരിസദസ്യൻ എസ്. സേതുമാധവൻ, വർഗീസ് കണ്ടംകുളത്തി, അഡ്വ.ബി. ഗോപാലകൃഷ്ണൻ, കെ.വി. അബ്ദുൾഖാദർ, ജോസഫ് ടാജറ്റ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പി. ശശി, സി.ആർ. വത്സൻ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു.
