
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ ചിത്രമാണ് രേഖാചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ അവസാനം ‘പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി’ എന്നായിരുന്നു ആദ്യം ഡബ്ബ് ചെയ്തിരുന്നത് എന്നും എന്നാൽ മമ്മൂട്ടി എന്നതിന് പകരം മമ്മൂട്ടി ചേട്ടൻ എന്ന് മാറ്റണമെന്നത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നുവെന്നും പറയുകയാണ് നടൻ ആസിഫ് അലി. മമ്മൂക്ക യാത്ര പോകുന്ന ദിവസം രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയിൽ എത്തിയാണ് ആ സീൻ റീ ഡബ്ബ് ചെയ്തത്. അത്രത്തോളം സമർപ്പണവും പാഷനും അദ്ദേഹത്തിന് സിനിമയോടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.