തൃശൂർ : ഡൽഹിയിൽ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽയോഗ പ്രദർശനവുമായി മലയാളി വിദ്യാർഥി തൃശൂർ സ്വദേശി ആർദ്ര രാജീവ് നവീനവും പുനരുപയോഗിക്കാവുന്നതുമായ ഊർജ മന്ത്രാലയത്തിന്റെ ഫ്ലോട്ടിനൊപ്പമാണു യോഗ പ്രദർശനവുമായി ആർദ്ര ഉൾപ്പെടെ 12 വിദ്യാർഥികൾ അണിനിരക്കുക. ബനാറസ് ഹിന്ദു സർവകലാശാലയിലെ ബിഎസ്‌സി അഗ്രികൾചർ വിദ്യാർഥിയായ ആർദ്ര തൃശൂർ ചെമ്പുക്കാവ് തിരുവാതിര വീട്ടിൽ രാജീവിന്റെയും അധ്യാപികയായ പ്രിയയുടെയും മകളാണ്
