Saturday, July 27, 2024
spot_img
HomeCity Newsതൃശൂർ പേരാമംഗലത്ത് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു
spot_img

തൃശൂർ പേരാമംഗലത്ത് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു

തൃശൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ യുവതി പ്രസവിച്ചു. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന (37) ആണ് പ്രസവിച്ചത്. പേരാമംഗലം അമലനഗറിൽവച്ചായിരുന്നു സംഭവം. യുവതി വിവരമറിയിച്ചതിനെത്തുടർന്ന് ബസ് സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും അവിടെയെത്തും മുൻപ് പ്രസവിച്ചു. തുടർന്ന് ഡോക്ടറും നഴ്സ‌സും സ്‌ഥലത്തെത്തി അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നൽകി. സെറീനയും പെൺകുഞ്ഞും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments