Saturday, July 27, 2024
spot_img
HomeEntertainmentതലവൻ മുന്നേറുന്നു …
spot_img

തലവൻ മുന്നേറുന്നു …

പോലീസ് കഥയുടെ തനിയാവർത്തനങ്ങൾ ഇല്ലാതെ കഥ പറയുന്ന ത്രില്ലർ ആണ് തലവൻ .

    ഫീല്‍ ഗുഡ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ജിസ് ജോയ് ഒരുക്കിയ തലവന്‍ ഗംഭീരമായി  മുന്നേറുന്നു .ബിജു മേനോന്‍, ആസിഫ് അലി കോംബോ  തന്നെയാണ് പടത്തിന്റെ ഹൈലറ്റ്. എല്ലാ ഓഫീസുകളിലും ഉണ്ടാകുന്ന പോലെയുള്ളൊരു അധികാരതര്‍ക്കം മൂക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്ന്ങ്ങളും ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫസ്റ്റ് ഹാഫിൽ ലാഗ് ഇല്ലാതെ പോകുന്ന കഥപറച്ചിൽ സിനിമ അവസാനം വരെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് .

പോലീസ് ഉദ്യോഗസ്‌ഥരായ രണ്ടുപേരെയും അവര്‍ പോലും അറിയാത്ത കെണിയില്‍ കൊണ്ടു പോയി ചാടിക്കുന്ന കഥ ,അപ്രതീക്ഷിതമായ കിടിലന്‍ ക്ലൈമാക്‌സും ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട് .മികച്ചൊരു ത്രില്ലറാണെന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം.

ബിജുമേനോനും ആസിഫ് അലിയും കട്ടക്ക് നിക്കുന്ന സിനിമയുടെ ആദ്യാവസാനം സസ്‌പെൻസ് നിലനിൽക്കുന്നിടത്താണ് അണിയറക്കാരുടെ വിജയം .കഥയും തിരക്കഥയും സംഭാഷണവും ഒന്നിനൊന്നു മെച്ചം .സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിട്ടുള്ളത് പോലീസ് സ്റ്റേഷൻ സെറ്റ് ഇട്ടാണ് .തലശ്ശേരിയിൽ ഉള്ള ഒരു വീട് ആണ് കലാ സംവിധായകൻ അജയ് മാങ്ങാട് സംഘവും ചേർന്ന് പോലീസ് സ്റ്റേഷനും എസ്.പി ഓഫീസും ,സൈബർ സെല്ലും ഒക്കെ ആക്കിയിട്ടുള്ളത് .അല്ലെങ്കിലും സിനിമയിൽ നമ്മൾ കാണുന്ന പലതും അതിലെ അണിയറക്കാരുടെ കരവിരുതുകൾ ആണല്ലോ .

മലയാള സിനിമയില്‍ ഒന്നിന് പിറകേ ഒന്നായി വ്യത്യസ്ത ചിത്രങ്ങളാണ് പുറത്തുവരുന്നത്. പുതുമ കൊണ്ടും അവതരണം കൊണ്ടും മലയാള സിനിമയും അഭിനേതാക്കളും മുന്നേറുമ്പോള്‍ മറ്റൊരു സൂപ്പര്‍ ത്രില്ലറുമായി എത്തിയിരിക്കുകയാണ് ജിസ് ജോയിയും ആസിഫ് അലിയും. തലവന്‍ എന്ന ചിത്രത്തിലൂടെയാണ് ശക്തമായ തിരിച്ചുവരവ് ആസിഫ് നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ഷോ താരം കണ്ടത് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ്.ആസിഫിന്റെയും ബിജു മേനോന്റെയും ശക്തമായ സാന്നിധ്യമാണ് ഈ സിനിമയുടെ കാതൽ .മിയയും അനുശ്രീയും ഈ സിനിമയിൽ നിർബന്ധിത കഥാപാത്രങ്ങൾ ആണ് എന്ന് പറയാൻ കഴിയില്ല .അവർ അല്ലെങ്കിൽ മറ്റാർക്കും ചെയ്യാവുന്ന വേഷം മാത്രമാണ് ഈ രണ്ടു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിൽ .തലശ്ശേരിയും കണ്ണവംകാടും പയ്യന്നൂരും ആയിരുന്നു തലവന്റെ ലൊക്കേഷൻ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments