Saturday, July 27, 2024
spot_img
HomeCity Newsമഴക്കാലപൂർവ ശുചീകരണങ്ങൾക്ക് തുടക്കം കുറിച്ച് തൃശൂർ
spot_img

മഴക്കാലപൂർവ ശുചീകരണങ്ങൾക്ക് തുടക്കം കുറിച്ച് തൃശൂർ

വടക്കാഞ്ചേരി: നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും കാലവർഷത്തിനു മുന്നോടിയായുള്ള മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു ശുചീകരണം. തലപ്പിള്ളി താലൂക്ക് ഓഫിസ് അങ്കണം, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങൾ‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ സേന, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർ ശുചീകരിച്ചു. ‍നഗരസഭയിൽ ശുചീകരണം നേരത്തെ തുടങ്ങിയിരുന്നു. 

തെക്കുംകര പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കു പനങ്ങാട്ടുകരയിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള കാനകൾ, പൊതുസ്ഥലങ്ങൾ എന്നിവയാണു വൃത്തിയാക്കുന്നത്. പഞ്ചായത്തിലെ 18 വാർഡുകളിലും 2 ദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.

 


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments