Wednesday, May 29, 2024
spot_img
HomeBREAKING NEWSകോതമം​ഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം
spot_img

കോതമം​ഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം


കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം. കിണറിന്റെ ഒരു ഭാ​ഗം ഇടിച്ച് സ്വയം രക്ഷപ്പെടാൻ ആന ശ്രമിക്കുന്നുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. പുലർച്ചെ രണ്ടു മണിയോടെയാണ് ആന കിണറ്റിൽ വീണത്.

ആനയുടെ ശരീരത്തിലാകെ പരുക്കുകളുണ്ട്. കൊമ്പുകൊണ്ടും തുമ്പിക്കൈ കൊണ്ടും കിണറിന്റെ ഒരു ഭാ​ഗം ആന ഇടിച്ചിട്ടു. കിണറ്റിൽ വീണ ആനയ്ക്ക് അക്രമ സ്വഭാവം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ‍‌സംഭവം നടന്ന മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രം​ഗത്തെത്തി.

ആനയെ ഇവിടെ നിന്ന് മാറ്റുകയാണെങ്കിൽ പ്രദേശത്ത് തുറന്നുവിടരുതെന്നും വേറെ എവിടേക്കെങ്കിലും മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 12ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. അതിനാൽ ഇത് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments