Wednesday, June 12, 2024
spot_img
HomeAnnouncementsപ്രസരിപ്പിന്റെ പാഠങ്ങൾ പഠിക്കാൻ കോ - ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്
spot_img

പ്രസരിപ്പിന്റെ പാഠങ്ങൾ പഠിക്കാൻ കോ – ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്

എം .എസ് ശാരിക

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാധാരണക്കാരുടെ മക്കൾക്ക് ആശ്രയവും അവലംബവുമാണ് തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്

തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്. 41 വർഷമായി തൃശ്ശൂർ നഗരത്തിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ജീവിതമാർഗം കണ്ടെത്തി സാമൂഹിക വികസനത്തിന്റെ ഭാഗമായത്. ജോലിയും ഒപ്പം പഠിപ്പും എന്ന നിലപാടിൽ സ്വന്തം കാലിൽ നിൽക്കുന്ന ഒരുപാടുപേരുണ്ട് ഈ കാമ്പസിൽ വിദ്യാർഥികൾ ആയി .
സംഘം പ്രസിഡൻ്റ് മുൻമന്ത്രി ശ്രീ. കെ. പി. വിശ്വനാഥന്റെ വിയോഗത്തെ തുടർന്ന്, വൈസ് പ്രസിഡന്റ് ശ്രീ സജീവൻ ടി.എസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് കോളേജിൻ്റെ ഇപ്പോഴത്തെ ഭരണചുമതല നിർവ്വഹിച്ചു വരുന്നത്.

രാവിലെ 7.30 മുതൽ ഉച്ച തിരിഞ്ഞ് 4.30 വരെ മൂന്നു ഷിഫ്റ്റുകളായി MBA HRM, MBA Financial Management, MCom Finance, Meom Marketing, MA English, BBA, Bcom Co- operation, BCom Finance, BA Political Science, BA English, BA Malayalam, BA Economics, BA History, BA Sociology, Plus one/Plus Two commerce Humanities എന്നീ കോഴ്‌സുകൾ നിലനിന്ന് വരുന്നു. പകൽ മുഴുവൻതൊഴിൽ രംഗത്ത് വ്യാപൃതരാകുന്നവർക്ക് ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഞായർ ബാച്ചും ഇവിടെ പ്രവർത്തിച്ചു വരുന്നു.

കേന്ദ്രസർക്കാർ സ്ഥാപനമായ ‘Youth Employability Skill Training Co-operative Educational Society Ltd’ നാഷണൽ യൂത്ത് പ്രോഗ്രാമിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ Certified Training Centre of Your Skill Development Project’ എന്ന രീതിയിൽ ഈ കോളേജിനെ തിരഞ്ഞെടുക്കുകയും, അതു വഴി Diploma in Accounting and Auditing, Diploma in Tally Professional Accounting and GST practice തുടങ്ങി വിവിധ വൊക്കേഷണൽ ട്രെയിനിങ് കോഴ്‌സുകൾ കോളേജിൽ നടത്തി വരുന്നു.

കൂടാതെ ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടനവധി ജോലിസാധ്യത Diploma in Hospital Administration, Advanced Diploma in Indian & Foreign Accounting, Professional Diploma in Logistics & SCM തുടങ്ങിയ കോഴ്‌സുകളും ഈ വർഷം തന്നെ തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കലാലയം കുട്ടികൾക്കിടയിൽ വായനാശീലവും രചനാവൈഭവവും കണ്ടെത്തുന്നതിനും അവ വളർത്തിയെടുക്കുന്നതിനുമായി അക്ഷരം സാഹിത്യവേദി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രക്തദാനത്തിനും പ്രാധാന്യം നൽകി കൊണ്ട് സോൾ & ബ്ലഡ്‌സെൽ, പ്രകൃതി പഠനവും പരിസ്ഥിതി പരിപാലനവും ലക്ഷ്യമിട്ട് ‘നിഫാ എന്നീ കൂട്ടായ്മകളും അദ്ധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും സംഘടനയായ ‘സഖി’യും സജീവമായി ക്യാമ്പസ്സിൽ പ്രവർത്തിച്ചു വരുന്നു.


തൃശ്ശൂരിന്റെ വിദ്യാഭ്യാസരീതികളിൽ തനതായ കയ്യൊപ്പിട്ട ചരിത്രം ഇവർക്ക് സ്വന്തം .അദ്ധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന മനോഹരമായ ഒരു കൊളാഷ് ആണ് ഈ കോളേജിന്റെ വിജയരഹസ്യം .കോ ഓപ്പറേറ്റീവ് സ്കൂളും കോ ഓപ്പറേറ്റീവ് കോളേജും ഒരേ ഭരണസമിതിക്ക് കീഴിൽ ആണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments