Saturday, July 27, 2024
spot_img
HomeKeralaറേഷൻ കാർഡ് മസ്‌റ്ററിങ് നടത്താനാകാതെ 90% പേരും
spot_img

റേഷൻ കാർഡ് മസ്‌റ്ററിങ് നടത്താനാകാതെ 90% പേരും

കേന്ദ്രം സമയം നീട്ടിയില്ല; കാലാവധി ഇന്നലെ അവസാനിച്ചു

തിരുവനന്തപുരം മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ- : കെവൈസി മസ്‌റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചു.കഴിഞ്ഞ മാസം 15ന് മസ്റ്ററിങ് നടത്താൻ ശ്രമിച്ചെങ്കിലും ഇല ക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാ നത്തിലെ തകരാർ കാരണം അന്നു തന്നെ നിർത്തുകയായിരുന്നു.

മേയ് 31 വരെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന ഭക്ഷ്യവകുപ്പ് കേന്ദ്രത്തിന് ഒന്നി ലധികം തവണ കത്തയച്ചെങ്കി ലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല .കേരളത്തിലെ 1.54 കോടി അംഗങ്ങളിൽ 10% പോലും മസ്റ്ററിങ് നടത്തിയിട്ടില്ല.

കേന്ദ്രം നിർദേശിച്ച കാലാവധി കഴിഞ്ഞെങ്കിലും റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വിഹിതം നഷ്ടമാകില്ലെന്നു ഭക്ഷ്യ വകുപ്പ് പറയുന്നു. റേഷൻ വിഹിതം തട്ടിപ്പു നടത്തുന്നതു തടയാനാണ് അംഗങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്നതിന് നേരിട്ട് റേഷൻ കടയിലെത്തി ഇ- പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് മസ്‌റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments