Saturday, December 13, 2025
HomeSPORTSവിവാഹനിശ്ചയത്തിന് ജോര്‍ജിനയ്ക്ക് ക്രിസ്റ്റ്യാനോയുടെ സമ്മാനങ്ങൾ
spot_img

വിവാഹനിശ്ചയത്തിന് ജോര്‍ജിനയ്ക്ക് ക്രിസ്റ്റ്യാനോയുടെ സമ്മാനങ്ങൾ

പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല കാമുകി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹനിശ്ചയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളു. ഇപ്പോഴിതാ സൂപ്പര്‍താരം തന്റെ പ്രതിശ്രുത വധുവിന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നുവെന്ന വിവരങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. കുറഞ്ഞത് രണ്ട് കോടി രൂപ താരം തന്റെ പ്രിയതമക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചതായി Sun.co.uk യുടെ റിപ്പോര്‍ട്ട് പറയുന്നു. അര്‍ജന്റീനിയന്‍ മോഡലായ ജോര്‍ജിന റോഡ്രിഗസിന് ഓഡെമര്‍സ് പിഗ്വെറ്റ് വാച്ച്, വെളുത്ത നിറമുള്ള ഇലക്ട്രിക് പോര്‍ഷെ ടെയ്കാന്‍ കാര്‍, ഒരു ലൂയിസ് വിറ്റണ്‍ ബാഗ് എന്നിവ വിവാഹനിശ്ചയത്തിന്റെ ഭാഗമായി നല്‍കി.

ഇക്കഴിഞ്ഞ 11-നാണ് അര്‍ജന്റീനിയന്‍ മോഡലും സംരംഭകയുമായ ജോര്‍ജിന റോഡ്രിഗസ് 40-കാരനായ പോര്‍ച്ചുഗീസ് സൂപ്പര്‍താരവുമായുള്ള തന്റെ വിവാഹനിശ്ചയത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരു വലിയ മോതിരം ധരിച്ചുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ജോര്‍ജിന സ്പാനിഷില്‍ ഒരു കുറിപ്പും എഴുതി ‘അതെ, എനിക്ക് അറിയാം. ഈ ജീവിതത്തിലും എന്റെ എല്ലാ ജീവിതത്തിലും’ എന്നായിരുന്നു അതിന്റെ അര്‍ഥം.

Sun.co.ukയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് അനുസരിച്ച് വെളുത്ത ഇലക്ട്രിക് പോര്‍ഷെ ടെയ്കാന്‍ കാറിന് 78,250 പൗണ്ട് (92 ലക്ഷം രൂപ), ഓഡെമര്‍സ് പിഗ്വെറ്റ് ആഡംബര വാച്ചിന് 53,000 പൗണ്ട് (63 ലക്ഷത്തോളം രൂപ) പാടെക് ഫിലിപ്പ് ആഡംബര വാച്ചിന് 42,000 പൗണ്ട് (50 ലക്ഷത്തോളം രൂപ) എന്നിങ്ങനെയും ലൂയി വിറ്റണ്‍ ബാഗിന് 50,000 രൂപയില്‍ കൂടുതല്‍ വിലവരുമെന്നും പറയുന്നു. ഇതിന് പുറമെയാണ് 2,70,000 പൗണ്ട് (3.2 കോടി രൂപ) വിലവരുന്ന മോതിരം നല്‍കിയത്. 18,700 പൗണ്ട് (22 ലക്ഷത്തിലധികം രൂപ) വിലവരുന്ന വസ്ത്രങ്ങളും വിവാഹ നിശ്ചയത്തിലേക്ക് ക്രിസ്റ്റിയാനോ വാങ്ങിയിട്ടുണ്ട്.

ജോര്‍ജിന തന്നെ പോലെ തന്നെ കാറുകളോട് പ്രിയമുള്ളവളാണെന്ന് റൊണാള്‍ഡോക്ക് അറിയാം. വാച്ചുകളോടും മോഡലിന് വലിയ താല്‍പ്പര്യമാണ്. നിലവില്‍ വാച്ചുകളുടെ ശേഖരമുണ്ടെങ്കിലും അതിലേക്ക് പുതിയവ ചേര്‍ക്കുകയായിരുന്നു. പാടെക്, ഓഡെമര്‍സ് പിഗ്വെറ്റ് എന്നീ ബ്രാന്‍ഡുകള്‍ താരം അവന്‍ കുറച്ച് സമയം ചെലവഴിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു, നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് ആയ അല്‍-നാസറിന് വേണ്ടിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്നത്. അടുത്തിടെ ക്ലബ്ബുമായി 677 മില്യന്‍ ഡോളര്‍ (5933 കോടിയിലധികം രൂപ) ന് രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Story Highlights: Cristiano Ronaldo Reportedly Spent Worth ₹2 Crore Of Gifts For Georgina

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments