സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം അഭിവാദ്യം സ്വീകരിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പട്ടിണി മരണമില്ലാത്ത ഇന്ത്യയാണ് സ്വപ്‌നമെന്നും ഭരണഘടനാ മൂല്യങ്ങള്‍ നടപ്പിലാക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു.
ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. കനത്ത സുരക്ഷയാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തടക്കം ഒരുക്കിയിരിക്കുന്നത്.


