Wednesday, February 11, 2026
HomeSPORTSസ്നേഹാദരമേറ്റുവാങ്ങി തൃശ്ശൂരിന്റെ കായിക താരങ്ങൾ
spot_img

സ്നേഹാദരമേറ്റുവാങ്ങി തൃശ്ശൂരിന്റെ കായിക താരങ്ങൾ

തൃശൂർ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി ജില്ലയ്ക്ക് അഭിമാനമായ കായികതാരങ്ങൾക്ക് സ്നേഹാദരമൊരുക്കി. മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെ രാജൻ മുഖ്യാതിഥിയായി. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. കലക്ടർ അർജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്‌ണൻ, അവിട്ടത്തൂർ എൽബിഎസ്എംഎച്ച്എസ് പ്രിൻസിപ്പൽ എസ് രാജേഷ്, വർഗീസ് പന്തല്ലൂക്കാരൻ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ കായികമേളയിൽ മികവുപുലർത്തിയ 750 കായിക താരങ്ങളെ ആദരിച്ചു. ഘോഷയാത്രയും നടന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments