Monday, May 25, 2026
HomeBREAKING NEWSപ്രസവം കഴിഞ്ഞ് 42-ാം ദിവസം യുവതി മരിച്ചു
spot_img

പ്രസവം കഴിഞ്ഞ് 42-ാം ദിവസം യുവതി മരിച്ചു

പഴയന്നൂർ:പ്രസവം കഴിഞ്ഞ് 42 -ാംദിവസം യുവതി മരിച്ചു. പഴയന്നൂർ വെന്നൂർ ഭഗവതിക്കുന്നിൽ റഹ്മത്ത് (31) ആണ് മരിച്ചത്. 42 ദിവസം മുമ്പ് എട്ടാം മാസത്തിലാണ് റഹ്മത്ത് തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. തുർന്ന് മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പക്ഷേ, ബുധനാഴ്‌ച രാത്രി ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഭേദമായതിനാൽ, വ്യാഴാഴ്‌ച പുലർച്ചെതന്നെ വീട്ടിലെത്തുകയും ചെയ്‌തു. അൽപ്പനേരത്തിനുശേഷം വീണ്ടും അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് നാലോടെ മരിച്ചു. ഉമ്മ: ഐഷ. ബാപ്പ: സിദ്ധിഖ്. ഭർത്താവ്: ഷെറീഫ് (കോൺട്രാക്ട് ഡ്രൈവർ, കാളിയാറോഡ് എഎൽപി സ്‌കൂൾ). മറ്റൊരു മകൻ: മുഹമ്മദ് റയാൻ. ഖബറടക്കം വെള്ളി രാവിലെ 10.30ന് പുത്തിരിപ്പാടം ജുമാമസ്‌ജിദ് കബർസ്ഥാനിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments