Monday, May 25, 2026
HomeBREAKING NEWSതൃശൂരിലേക്ക് മെട്രോ വരില്ല, അത് ഒരു സ്വപ്‌നമായി അവതരിപ്പിച്ചത്; സുരേഷ് ഗോപി
spot_img

തൃശൂരിലേക്ക് മെട്രോ വരില്ല, അത് ഒരു സ്വപ്‌നമായി അവതരിപ്പിച്ചത്; സുരേഷ് ഗോപി

തൃശ്ശൂർ: കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ൽ വോട്ട് ചോദിച്ച് വരില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന എസ് ജി കോഫി ടൈംസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.ആലപ്പുഴയും ഇടുക്കിയുമാണ് ഏറ്റവും അർഹതയുള്ള ജില്ലകൾ. ഭൂമിശാസ്ത്രപരമായ കാരണത്താൽ ഇടുക്കിയിൽ എയിംസ് പറ്റില്ല. ആലപ്പുഴയിൽ അനുവദിച്ചില്ലെങ്കിൽ പാർലമെന്റിൽ തൃശ്ശൂരിൻ്റെ തണ്ടല്ല് കാണിക്കും. ആലപ്പുഴക്കല്ലെങ്കിൽ തൃശ്ശൂരിന് തന്നെ എയിംസ് വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂരിലേക്ക് മെട്രോ വരില്ല. അത് ഒരു സ്വപ്‌പ്നമായി മൂന്ന് തെരഞ്ഞെടുപ്പ് മുമ്പാണ് അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments