തൃശൂർ:മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർ പ്പെടുത്തി.
തൃശൂർ ഭാഗത്തുനിന്ന് പാലക്കാട്ടേക്കു പോകുന്ന വലിയ വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് തൃശൂർ-വടക്കഞ്ചേരി-ഷൊർണൂർ വഴിയിലൂടെയും ചെറുവാഹനങ്ങൾ മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് ചിറക്കേക്കോട് -താണിക്കോട്-പാണഞ്ചേരി ചെമ്പൂത്ര വഴി പട്ടിക്കാട് വന്ന് യാത്ര തുടരണമെന്ന് പീച്ചി പൊലീസ് ഇൻസ്പെക്ടർ കെ. സതീഷ് കുമാർ നിർദേശിച്ചു.
മുടിക്കോട് സർവിസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.


