സലാല:തൃശൂർ സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ സുമേഷ് (37) ആണ് മരിച്ചത്. ഗർബിയയിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ഫുഡ് സ്‌റ്റഫ് കടയുടെ സ്റ്റോറിലാണ് മൃതദേഹം കണ്ടത്.
പൊലീസ് സ്‌ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്‌ത് വരികയാണ്. അവിവാഹിതനാണ്. പിതാവ് സുരേന്ദ്രൻ.


