ചെറുതുരുത്തി:ചരിത്രത്തിൽ ആദ്യമായി കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ആൺകുട്ടി എത്തു ന്നു. തിരുവനന്തപുരം സ്വദേശികളായ എൽദോ ഹണി ദമ്പതികളുടെ മകൻ ഡാനിയേലാണ് കലാമണ്ഡല ത്തിൽ ചരിത്രം കുറിക്കുന്നത്. ഭരതനാട്യം അധ്യാപകൻ ഡോ. ആർ.എൽ.വി. രാമകൃഷ്‌ണന്റെ ശിക്ഷണ ത്തിലാണ് ബുധനാഴ്‌ച പഠനം ആരംഭിക്കുക. എൽദോയും ഹണിയും വർഷങ്ങളായി ആസ്ട്രേലിയയിലാണ്.
കലാമണ്ഡലത്തിൽ ആൺകുട്ടികൾക്ക് ഭരതനാട്യം പഠിക്കാൻ അവസരം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർ ഷം മുതലാണ് അവസരം ഒരുക്കിയത്. എന്നാൽ, കഴിഞ്ഞ വർഷം ആൺകുട്ടികൾ പഠിക്കാൻ എത്തിയി ല്ല.അധ്യാപകനായ രാമകൃഷ്ണന് ഭരതനാട്യം ആടാൻ അറിയില്ല, കറുപ്പിന് അഴകില്ല തുടങ്ങിയ വിമർശന ങ്ങളും രാമകൃഷ്ണൻ ഏറ്റുവാങ്ങിയിരുന്നു. ഇതിനെ തുടർന്ന് കലാമണ്ഡലം വിദ്യാർഥി യൂനിയൻ്റെ നേത്യ ത്വത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ രാമകൃഷ്‌ണൻ ഭരതനാട്യം അവതരിപ്പിച്ചിരുന്നു.
ആദ്യമായാണ് ഒരു ആൺകുട്ടി കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാനെത്തുന്നതെന്ന് രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു.


