ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക
സനിത അനൂപ് / ചിത്രങ്ങൾ അനൂപ് ചാലിശ്ശേരി

വെളുത്തൂരിന്റെ ഇനിയുള്ള രണ്ട് ദിവസങ്ങൾ ചീറിപ്പായുന്ന ഗോളുകൾക്കും ആർത്തലക്കുന്ന കാണികൾക്കുമിടയിൽ. എൻ . സതീഷ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, സി കെ രാമകൃഷ്ണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള നാലാമത്തെ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട് ബോൾ ടൂർണമെന്റ് ആണ് ഏപ്രിൽ 5,6 തീയതികളിൽ വെളുത്തൂർ മുനയം ഗ്രൗണ്ടിൽ നടക്കുക. ചിത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് സംഘടകർ.

അന്തിക്കാട് ബ്ലോക്കിൽ ഉൾപ്പെടുന്ന വെളുത്തൂരിൽ സംഘടിപ്പിക്കുന്ന നാലാമത്തെ ടൂർണമെന്റ് ആണ് ഇത്. ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക.
രണ്ട് ദിവസങ്ങളിൽ ആയി നടക്കുന്ന ഫുട്ബോൾ കളിയിൽ ആകെ 16 ടീമുകൾ ആണ് പങ്കെടുക്കുക.ജനങ്ങൾക്കിടയിൽ ഫുട്ബാൾ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശികമായി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ തൃശൂർ ടൈംസിനോട് പറഞ്ഞു.

അപ്പോൾ ഇനി കാത്തിരിക്കാം കളിയുടെ ഉത്സവരാവുകൾക്കായി.
