തൃശൂര്‍: തൃശൂര്‍ നഗരത്തിലെ 139 പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. ദുരന്ത നിവാരണ സമിതിയും കോര്‍പറേഷനും നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന കെട്ടിടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ അഞ്ചു പഴയ കെട്ടിടങ്ങള്‍ വീണിരുന്നു. അപകട ഭീഷണിയിലുള്ള കെട്ടിടങ്ങളാണ് പൊളിക്കാന്‍ തീരുമാനിച്ചത്.കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ തീരുമാനമെടുത്തത്.