Wednesday, February 11, 2026
HomeKeralaഇന്ന് ചെറിയ പെരുന്നാൾ; നോമ്പ് 29 പൂർത്തിയാക്കി ഈദുൽ ഫിത്തർ ആഘോഷം
spot_img

ഇന്ന് ചെറിയ പെരുന്നാൾ; നോമ്പ് 29 പൂർത്തിയാക്കി ഈദുൽ ഫിത്തർ ആഘോഷം


ഇസ്ലാമത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഇത്തവണ നോമ്പ് 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

ശവ്വാൽ മാസപ്പിറ കണ്ടതോടെ പള്ളികളിൽനിന്ന് തക്ബീർ ധ്വനികൾ ഉയർന്നു. പെരുന്നാൾ നമസ്കാരത്തിന് മുമ്പ് ഫിത്തർ സക്കാത്ത് വിതരണവും പൂർത്തിയാക്കി. കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇത്തവണ 29 ദിവസത്തെ റംസാൻ വ്രതം വിശ്വാസികൾ പൂർത്തിയാക്കിയത്. പുതുവസ്ത്രങ്ങളണിഞ്ഞ്, അത്തറ് പൂശി വിശ്വാസികൾ മസ്ജിദുകളിലെത്തി ഇനി പെരുന്നാൾ നമസ്ക്കരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments