
പോക്സോ കേസുകളില്‍ വിചാരണസമയത്തും മുമ്പും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, മെഡിക്കല്‍ സഹായം, നിയമസഹായം, മറ്റു സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്നതിനായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു.
സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി/ ചൈല്‍ഡ് ഡെവലപ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിലും വികസനത്തിലും സംരക്ഷണ വിഷയങ്ങളിലും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍, കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് സപ്പോര്‍ട്ട് പേഴ്സണ്‍ പാനലിലേക്ക് അപേക്ഷിക്കാം. 1000 രൂപ ഹോണറേറിയമായി നല്‍കും.
ഏപ്രില്‍ പത്തിന് വൈകിട്ട് അഞ്ച് വരെ എഴുതി തയ്യാറാക്കിയ അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, രണ്ടാം നില സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍-680003. ഫോണ്‍: 0487 2364445.