മാള ഗവ. ഐ.ടി.ഐയിലെ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ നാടാര്‍/ ഇ.ഡബ്ല്യു.എസ് വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

യോഗ്യത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക്, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമോ, അല്ലെങ്കില്‍ ബി.വോക്ക് അല്ലെങ്കില്‍ ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (എഐസിടിഇ/ യുജിസി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന്) കൂടാതെ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമോ, അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, അല്ലെങ്കില്‍ ഡി.ജി.ടി അംഗീകൃത അഡ്വാന്‍സ്ഡ് ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 11 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാള ഗവ. ഐ.ടി.ഐയില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2893127.