Thursday, July 17, 2025
HomeJobsഡോക്ടർ നിയമനം
spot_img

ഡോക്ടർ നിയമനം

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം നടത്തുക. ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി ബിരുദാനന്തര ബിരുദമോ അതിലധികമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 73500/- രൂപ ആണ് പ്രതിമാസ വേതനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ പത്തിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. 

 യൂറോളജിയിൽ രണ്ടും റേഡിയോ ഡയഗ്നോസിസിൽ നാലും ഗൈനക്കോളജിയിൽ മൂന്നും ജനറൽ സർജറിയിൽ രണ്ടും ഒഴിവുകളാണ് ഉള്ളത്. ഫോൺ- 04872200310

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments