പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരായി സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി, യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 35 നും പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. പട്ടികജാതി വികസന വകുപ്പിന്റെ ജില്ലാതല ഓഫീസിലും കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലുമാണ് നിയമിക്കുന്നത്. പ്രതിമാസം ഓണറേറിയം 20,000/- രൂപ.
പരിശീലന കാലാവധി ഒരു വർഷം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചുമണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്,മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ : 0487 2360381