Thursday, July 17, 2025
HomeJobsആരോഗ്യ സ്ഥാപനങ്ങളില്‍ താത്കാലിക നിയമനം
spot_img

ആരോഗ്യ സ്ഥാപനങ്ങളില്‍ താത്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം.) കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിലാണ് താത്കാലിക നിയമനം. 

 മെഡിക്കൽ ഓഫീസർ(പാലിയേറ്റീവ് കെയർ ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും പാലിയേറ്റീവ് കെയർ ബി.സി.സി.എം കോഴ്സും പാസായിരിക്കണം. കൂടാതെ ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി 2025 ഏപ്രിൽ 30 ന് 62 വയസ്സ് കവിയരുത്. പ്രവൃത്തിപരിചയം അഭികാമ്യം. 50000 രൂപയാണ് ശമ്പളം. 

സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ് കെയർ) തസ്തികയിലേക്ക് ജി.എന്‍.എം./ ബി.എസ്.സി നേഴ്സിംഗ്, ബി.സി.സി.പി.എന്‍. കോഴ്സ് പാസായിരിക്കണം. കൂടാതെ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കണം. 2025 ഏപ്രിൽ 30ന് 40 വയസ്സ് കവിയരുത്. പ്രവൃത്തിപരിചയം അഭികാമ്യം. 20,500 രൂപയാണ് ശമ്പളം.

 അപേക്ഷ സമർപ്പിക്കുന്നവർ ജനന തിയതി, യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ ഇമെയിൽ ഐഡി ) സഹിതം നേരിട്ടോ തപാൽ മുഖേനയോ മെയ് 31ന് വൈകിട്ട് 5 മണിക്കുള്ളിൽ ആരോഗ്യ കേരളം, തൃശൂർ ഓഫീസിൽ സമർപ്പിക്കണം. പരീക്ഷ /ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതാണ്.

 കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഫോൺ: 0487 2325824.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments