
നാടകവീട് അന്തിക്കാട് ഒരുക്കുന്ന വെയ് രാജാ വെയ് നാടകം നാളെയും മറ്റന്നാളു വൈകിട്ട് 6.30ന് അന്തിക്കാട് ഹൈസ്കൂളിൽ അരങ്ങേറും വൈക്കം മുഹമ്മദ് ബഷീർ 61 വർഷം മുൻപ് എഴുതിയ ആന വാരിയും പൊൻകുരിശും എന്ന നോവലാണ് നാടകമായി രംഗത്ത് അവതരിപ്പിക്കുന്നത്.

ജയിംസ് എലിയ എഴുതിയ നാടകത്തിന്റെ സംവിധാനം നാടക-സിനിമ സംവിധായകൻ ഷൈജു അന്തിക്കാടാണ്.11 കുട്ടികളും 10 സ്ത്രീകളുമടക്കം 31 പേർ അഭിനയിക്കുന്ന ഒന്നര മണിക്കൂർ നേരമുള്ള നാടകം 2 മാസത്തെ പരിശിലനത്തിനു ശേഷമാണ് രംഗത്ത് അവതരിപ്പിക്കുന്നത്.
നാളെ വൈകിട്ട് 6.30ന് സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.സത്യൻ അന്തിക്കാട് മുഖ്യാതിഥിയാകുമെന്നും പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നും കൺവീനർ എ.കെ.അഭിലാഷ്, സംവിധായകൻ ഷൈജു അന്തിക്കാട്, നാടകകൃത്ത് ജയിംസ് എലിയ എന്നിവർ അറിയിച്ചു.
വെയ്യ് രാജാ വെയ്യ് നാടകദിനങ്ങൾ