കോട്ടയം: മുൻ തൃശൂർ എംപി ടി. എൻ. പ്രതാപൻ കോൺഗ്രസിൽ നിന്നും പടിയിറങ്ങുന്നതായി റിപ്പോർട്ട്. തൃശൂരിൽ ബിജെപി ജയിച്ചതിൽ കോൺഗ്രസ് റിപ്പോർട്ടിൽ തന്നെ പ്രതികൂട്ടിലാക്കിയതിനെ തുടർന്നാണ് നീക്കം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായും ദൂതന്മാർ മുഖേനെ ചർച്ച നടത്തി എന്നാണ് സൂചന. മത്സ്യ തൊഴിലാളി നേതാവായി കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന നേതാവാണ് പ്രതാപൻ.
എ ഐ സി സി അംഗം ആയതിനാൽ എളുപ്പത്തിൽ ഇട്ടെറിഞ്ഞു പോരാൻ കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വൃത്തങ്ങൾ പറയുന്നു. ഇന്ന് ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു സിമ്മേ എന്ന് വിളിച്ചു പുറകെ ചെല്ലുന്നത് ഇതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.