പൂവത്തൂർ : യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂവത്തൂരിലെ മുരളി പെരുനെല്ലി എം.എൽ.എ.യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേർക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പൊതുയോഗത്തിന് ശേഷം കുത്തിയിരിപ്പ് സമരം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പെരിങ്ങാട് പുഴയെയും പരിസരപ്രദേശത്തെയും സംരക്ഷിത വനമാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
ഡി.സി.സി. മുൻ പ്രസിഡൻ്റ് ജോസ് വള്ളൂർ മാർച്ച് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭാ സുബിൻ മുഖ്യപ്രഭാഷണം നടത്തി. സുശീൽ ഗോപാൽ, സിജു പാവറട്ടി, ജിൽസൻ, മഹേഷ് കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.